എല്‍.ഡി.എഫ് പ്രതിഷേധ മാർച്ച്

നിലമ്പൂർ: കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്‍റെ അവഗണനയിലും ഇന്ധനവില ദിനംപ്രതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ഹെഡ്​പോസ്റ്റ്​ ഓഫിസിലേക്ക് മാർച്ച്​ നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഇ. പത്മാക്ഷൻ, പി‌.ടി. ഉമ്മർ, എം. ജോർജ്​ തോമസ്, എം.എ. വിറ്റാജ്, പരുന്തൻ നൗഷാദ്, എബ്രഹാം പി. മാത്യു, പുലിയോടൻ മുഹമ്മദ്, കെ.പി. പീറ്റർ, സി. അബ്ദുൽ മജീദ്, എം. ഉമ്മർ, ടി. രവീന്ദ്രൻ, പി. ശിവാത്മജൻ എന്നിവർ സംസാരിച്ചു. Nilambur photo-1- ldf march എല്‍.ഡി.എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഹെഡ്​പോസ്റ്റ് ഓഫിസ് മാര്‍ച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.