നിലപാടിൽ ഉറച്ച് എ.ഐ.സി.സിക്ക്​​ കെ.വി. തോമസിന്‍റെ മറുപടി

കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച്​ നടന്ന സെമിനാറിൽ പ​ങ്കെടുത്തതിൽ എ.ഐ.സി.സിക്ക്​ വിശദീകരണം നൽകി കെ.വി. തോമസ്​. പരിപാടിയിൽ പ​ങ്കെടുത്തതിൽ തെറ്റ്​ കാണുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിന്നാണ്​ മറുപടിയെന്നാണ്​ സൂചന. എ.ഐ.സി.സിക്ക്​ മുന്നിൽ നേരിട്ട്​ ഹാജരായി മറുപടി നൽകാൻ അവസരം നൽകണമെന്നും അദ്ദേഹം ഇ-മെയിൽ മുഖേന നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടതായി അറിയുന്നു. പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുത്തതിന്​ എ.കെ. ആന്റണി അധ്യക്ഷനായ എ.ഐ.സി.സി അച്ചടക്ക സമിതിയാണ്​ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്​. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും നിർദേശിച്ചിരുന്നു​. ഇതിന്​ നൽകിയ മറുപടിയിലാണ്​ കെ.വി. തോമസ്​ നിലപാടിൽ ഉറച്ചുനിൽക്കുന്നത്​. രേഖാമൂലം മറുപടി തിങ്കളാഴ്ച അയക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്​​. സി.പി.എം വേദിയിൽ ആദ്യമായി പ​ങ്കെടുക്കുന്ന കോൺഗ്രസ്​ നേതാവല്ല താനെന്ന്​ കത്തിൽ സൂചിപ്പിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കാണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.