സ്കൂട്ടറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

വേലൂർ: ഗ്രൗണ്ടിന് സമീപം സ്കൂട്ടറും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ വടക്കാഞ്ചേരി പാറക്കൽ വീട്ടിൽ ഖാലിദിന്‍റെ ഭാര്യ ഷബീറ (40), മകൾ അസ്മ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10.25നാണ് സംഭവം. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ്​ പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.