തിരുമാന്ധാംകുന്നിൽ പൂരം പെയ്​തിറങ്ങി

അങ്ങാടിപ്പുറം: 11 ദിവസം നീണ്ട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം പൂരത്തിന് ഭക്തിസാന്ദ്രമായ സമാപനം. പുലർച്ച നാലിന് തെക്കോട്ടിറക്കവും പൂരപ്പറമ്പിൽ മലയൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയും കമ്പംകൊളുത്തലുമായിരുന്നു അവസാന ചടങ്ങ്. ഞായറാഴ്ച പുലർച്ച അഞ്ചിന് ഭഗവതിയുടെ പള്ളിക്കുറപ്പുണർത്തലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ ഏഴിന് ആരംഭിച്ച തിരുവാതിരകളി, ഭരതനാട്യ കച്ചേരി, നൃത്താർച്ചന എന്നിവക്ക് ശേഷം രാവിലെ ഒമ്പതിന് പഞ്ചവാദ്യത്തോ​ട്​ കൂടിയ കാഴ്ചശീവേലിയും രാവിലെ 9.30ന് പന്തീരടിപൂജയും നടന്നു. വൈകീട്ട് മൂന്ന്​ മുതൽ ചാക്യാർകൂത്തും ഓട്ടന്തുള്ളലും ഡബിൾ തായമ്പകയും അരങ്ങേറി. രാത്രി പത്തിന് പാണ്ടിമേളത്തോടെ അവസാന ആറാട്ടിനുള്ള കൊട്ടിയിറക്കവും ആറാട്ടുകടവിൽ തായമ്പകയും നടന്നു. രാത്രി 11നാണ് തിരിച്ചെഴുന്നള്ളിയത്. തുടർന്ന് 21 പ്രദക്ഷിണം, 25 കലശം, അത്താഴ പൂജ എന്നിവയും നടത്തി ചടങ്ങുകൾക്ക് സമാപ്തി കുറിച്ചു. 11 ദിവസത്തെ ഉത്സവത്തിൽ ആദ്യദിവസത്തെ പൂരപ്പുറപ്പാടിനും എട്ടാം പൂരനാളിൽ ഭഗവതിക്കും ശിവനും ഒരുമിച്ച് ആറാട്ട് നടന്ന ദിവസവും ഭഗവതിയുടെ പള്ളിവേട്ട നടന്ന പത്താം പൂരനാളിലും സമാപന നാളിലും പതിവിലേറെ ഭക്തരെത്തി. 2020ലും 2021ലും കോവിഡ് നിയന്ത്രണങ്ങളിൽ ചടങ്ങുകളായി നടത്തിയ ശേഷം ഈ വർഷമാണ് പൂർണതോതിൽ നടത്താനായത്. ആഘോഷമായി അനുബന്ധ പൂരം എഴുന്നള്ളിപ്പ് അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പതിനൊന്നാം പൂരത്തിന് അനുബന്ധമായി മുതുവറ, തളി, തിരുമാന്ധാംകുന്ന് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ഭക്തജന കൂട്ടായ്മയിൽ നടന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് ആഘോഷമായി. ഗജവീരന്‍റെയും പഞ്ചാദ്യത്തിന്‍റെയും അകമ്പടിയോടെയായിരുന്നു ചടങ്ങ്​​. ഇതോടൊപ്പം മറ്റ് കലാരൂപങ്ങളും അണിനിരന്ന് മുതുവറ ക്ഷേത്രത്തിൽനിന്ന് തുടങ്ങി തളിക്ഷേത്ര സന്നിധി വരെയും തിരിച്ച് തിരുമാന്ധാംകുന്ന് തെക്കേ നട വരെയുമാണ് എഴുന്നള്ളിപ്പ് നടന്നത്. ദേവസ്വം നേതൃത്വത്തിൽ അനുബന്ധ പൂരം എഴുന്നള്ളിപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്രം പ്രതിനിധി സംഘം എക്സിക്യൂട്ടിവ് ഓഫിസറെ കണ്ട് ചർച്ച നടത്തിയിരുന്നെങ്കിലും നേരത്തേയെടുത്ത തീരുമാനമാണെന്നും മാറ്റം വരുത്താനാകില്ലെന്നുമാണ്​ അറിയിച്ചത്​. മുതുവറ, തളി ദേവസ്വം ഭരണസമിതികളും വിവിധ സംഘടനകളുമാണ് ദേവസ്വം കമീഷണറോട് അനുബന്ധ എഴുന്നള്ളിപ്പ്​ നടത്തണമെന്നാവശ്യപ്പെട്ടത്. എന്നാൽ, അനുബന്ധ എഴുന്നള്ളത്ത് വേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാനാവില്ലെന്നറിയിച്ചിരുന്നു. തുടർന്നാണ് ഭക്തജന കൂട്ടായ്മയിൽ ജനകീയ എഴുന്നള്ളിപ്പിന് തീരുമാനമെടുത്തത്. പടം m3 pmna pooram anubanda ezhunnallath അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ പതിനൊന്നാം പൂരനാളിൽ മുതവറ, തളി- തിരുമാന്ധാംകുന്ന് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നടത്തിയ അനുബന്ധ പൂരം എഴുന്നള്ളിപ്പ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.