തൃശൂർ: നഷ്ടപ്പെട്ടുപോയ നിഷ്കളങ്കതയെ കല വീണ്ടെടുത്ത് വരുകയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ അനുജാതിന്‍റെ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചീന കാലത്തിലെ പോലെ ലളിതവും നിഗൂഢവുമായ ഒരു പ്രപഞ്ച വീക്ഷണത്തിലേക്ക് കല സഞ്ചരിക്കുകയാണ്. കുട്ടിത്തത്തിലേക്കുള്ള തിരിച്ചു പോവലായി വേണമെങ്കിൽ കരുതാം. കുട്ടികൾ എന്ന നിലയിൽ നാം എത്രയോ ചിത്രങ്ങൾ വരച്ചവരാണ്. വലുതായപ്പോൾ എങ്ങോട്ടാണ് നമ്മിലെ ചിത്രകാരൻ അപ്രത്യക്ഷമായത്? ദൈനംദിന ജീവിതത്തിനുവേണ്ടിയുള്ള പ്രയത്നങ്ങൾ നമ്മിലെ കലയെ നശിപ്പിക്കുന്നു എന്ന് തോന്നാറുണ്ട്. എല്ലാ കലയും സംഭാഷണമാണ്. അവനവനുമായുള്ള സംഭാഷണം, അപരനുമായുള്ള സംഭാഷണം, പ്രകൃതിയുമായുള്ള സംഭാഷണം, പ്രപഞ്ചവുമായുള്ള സംഭാഷണം. അനുജാതിന്‍റെ ചിത്രങ്ങളിൽ ഇവ വ്യക്തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. പി. ഭാനുമതി, ഐ. ഷൺമുഖദാസ്, ടി.എ. ഉഷാകുമാരി, എം.ആർ. അനൂപ് കിഷോർ, വിനയ്ലാൽ, എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.