അഴുക്കുചാൽ ഉദ്ഘാടനം

പുളിക്കല്‍: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.5 ലക്ഷം രൂപ ചെലവില്‍ നിർമിച്ച പുളിക്കല്‍ ചേവായൂര്‍-കൊടികുത്തിപ്പറമ്പ് റോഡിലെ അഴുക്കുചാൽ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. ചെറുകാവ്​ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, അബ്ദുല്‍ ഖാലിക്​, കുഞ്ഞിമോയിന്‍ മാസ്റ്റര്‍, എ.പി. ഉണ്ണി, കെ.പി. കൃഷ്ണന്‍ നായര്‍, വി.കെ. അറുമുഖന്‍, സെയ്തലവി, രാധാകൃഷ്ണന്‍, ഖയറുന്നീസ ചേവായൂര്‍ എന്നിവര്‍ സംബന്ധിച്ചു. പടം ചെറുകാവ്​ പഞ്ചായത്തിലെ ചേവായൂര്‍-കൊടികുത്തിപ്പറമ്പ് റോഡിലെ അഴുക്കുചാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.