മലപ്പുറം: സി.പി.എം മതധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്‍റെ പ്രസ്‌താവന അങ്ങേയറ്റം ബാലിശമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സി.പി.എമ്മിന് ലീഗിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലവ് ജിഹാദ് സംഘ്പരിവാർ സൃഷ്ടിയാണെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇത് ആവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റംഗത്തിന് പറ്റിയ നാക്ക് പിഴവിനെ പാർട്ടി തിരുത്തിയിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച് പാർട്ടിയെ ആക്രമിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും അദ്ദേഹം പ്രസ്‌താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.