കൂടും ബശ്രീ വിഷുവിപണന മേള

ചേർപ്പ്: അവിണിശ്ശേരി പഞ്ചായത്ത് പ്രദേശത്തെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും എസ്.എൽ.ജി ഗ്രൂപ്പുകളും വായ്പയെടുത്ത് ഉത്​പാദിപ്പിക്കുന്ന വസ്തുക്കളുടെ വിഷു വിപണന മേള അവിണിശ്ശേരി സഹകരണ ബാങ്ക് പരിസരത്ത് ജില്ല പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സ്ഥിരം സമിതി അധ്യക്ഷ പ്രസീത മാഗേഷ് അധ്യക്ഷത വഹിച്ചു. ആദ്യവിൽപന സഹകരണ ബാങ്ക് പ്രസിഡന്‍റ്​ കെ. ശശിധരൻ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിത്യ ജയരാജൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. പ്രദീപ്, എ.ആർ. രാജു, ഇന്ദിര ജയകുമാർ എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗം വിജയലക്ഷ്മി രാമകൃഷ്ണൻ സ്വാഗതവും ലളിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.