മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോർത്ത് യുവജന സുഹൃദ് കൂട്ടായ്മ മഞ്ചേരി: പുതുതലമുറയെ ഗ്രസിക്കുന്ന മദ്യ- മയക്കുമരുന്ന് വ്യാപനത്തെയും മയക്കുമരുന്ന് മാഫിയയെയും പ്രതിരോധിക്കാൻ വിദ്യാർഥി-യുവജന സംഘടനകൾ ഐക്യപ്പെടണമെന്ന് മഞ്ചേരി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചു. വിവിധ മത-രാഷ്ട്രീയ-സംസ്കാരിക സംഘടനകളുടെ യുവജന നേതാക്കൾ പങ്കെടുത്ത സുഹൃദ് സംഗമവും ഇഫ്താർ മീറ്റും മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്‍റ് വല്ലാഞ്ചിറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സൈജൽ ആമയൂർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് സലീൽ കോടശ്ശേരി, ജില്ല സെക്രട്ടറിമാരായ യൂസുഫ് വല്ലാഞ്ചിറ, നിഷാജ് എടപ്പറ്റ, മണ്ഡലം ജനറൽ സെക്രട്ടറി വി.എം. സജറുദ്ദീൻ മൊയ്തു, മണ്ഡലം ട്രഷർ വി.പി. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ജസീർ കുരിക്കൾ, പി. രതീഷ് (ഡി.വൈ.എഫ്.ഐ), ആസാദ് തമ്പാനങ്ങാടി (യൂത്ത് കോൺഗ്രസ്), അസീസ് (എ.ഐ.വൈ.എഫ്), സി.ടി. ജലീൽ (എസ്.കെ.എസ്.എസ്.എഫ്), സക്കീർ ഹുസൈൻ, നഹീം ഫാറൂഖി (ഐ.എസ്.എം), അംജദ്, ശബീർ (സോളിഡാരിറ്റി), അബ്ദുസ്സലാം സ്വലാഹി, നജ്മുദ്ദീൻ (വിസ്‌ഡം), ഉസാമ, ജുനൈസ് (മർകസുദ്ദ്വ), കെ.എം. ഷുക്കൂർ മാസ്റ്റർ, ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത്, റഫീഖ് പയ്യനാട്, ഷാഫി രാമൻകുളം (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ, എൻ.പി. മുഹമ്മദ്, അഡ്വ. എ.പി. ഇസ്മായിൽ, ഇ.എ. സലാം, അൻവർ കോയ തങ്ങൾ, യൂസുഫ് മരത്താണി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.