മൂന്ന് വയസ്സുകാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം പാലക്കാട്: എലപ്പുള്ളിയിൽ മൂന്ന് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണം കൊലപാതകമെന്ന് സംശയം. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാന്റെയും ആസ്യയുടെയും മകനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ആസ്യയെ പാലക്കാട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ അബോധാവസ്ഥയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോദ്യംചെയ്യലിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവ് മൊഴി നൽകി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.