വൃക്ക മാറ്റിവെക്കലിന്​ സുമനസ്സുകളുടെ കനിവ്​ തേടി ഖമർ ലൈല

കരുളായി: വൃക്കകൾ തകരാറിലായ യുവതി വൃക്കകൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ സുമനസ്സുകളുടെ സഹായം തേടുന്നു. കരുളായി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താഴെ മൈലമ്പാറ കല്ലായി സുബൈറിന്റെ ഭാര്യ ഖമർ ലൈലയാണ്​ (46) ജീവിതം തിരിച്ചുപിടിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഒരുവർഷത്തോളമായി ഡയാലിസിസിന് വിധേയമാവുകയാണ്. വൃക്ക മാറ്റിവെച്ചാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവുമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കും വേണ്ട ഭീമമായ തുക ഈ നിർധന കുടുംബ ത്തിന് താങ്ങാവുന്നതിലധികമാണ്. ചുമട്ടുതൊഴിലാളായായ സുബൈറിന്റെ ഏക വരുമാനത്തിലാണ് മകന്റെ പഠനചെലവും ഭാര്യയുടെ ചികിത്സയും മറ്റു ചെലവുകളും നടക്കുന്നത്. ഭാര്യയുടെ ഡയാലിസിസ്​ തുടങ്ങിയതോടെ ഏറെ വിഷമത്തിലായ കുടുംബം പലരുടെയും സഹായത്തോടെയാണ് ജീവിതം തള്ളിനീക്കുന്നത്. വൃക്ക നൽകാൻ ലൈലയുടെ ഉമ്മ സമ്മതം നൽകിയിട്ടുണ്ട്. നാട്ടുകാർ ചേർന്ന് കല്ലായി ഖമർ ലൈല വൃക്ക ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്​ കരുളായി ശാഖയിൽ A/C Number: 0985073000000089, IFSC: SIBL0000985: MICR Code : 679059812 അക്കൗണ്ടും 99617 05199 ഗൂഗിൾ പേയും തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: ലീലാമ്മ വർഗീസ് (ചെയർ.), കെ.ടി. സൈതലവി (കൺ.), പി. സലീം (ട്രഷ.). ഫോൺ: 70343 13570, 94477 51003. ppm1 ഖമർ ലൈല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.