നിലമ്പൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ മാനേജ്മെന്‍റ് ആൻഡ് ട്രെയിനിങ് കേരളയുടെ നേതൃത്വത്തിൽ ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെ സംബന്ധിച്ച ഏകദിന ശിൽപശാല നിലമ്പൂർ ബി.ആർ.സിയിൽ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ഗവേഷണ പദ്ധതിയുടെ ഫീൽഡ് ലെവൽ ആശയരൂപവത്കരണത്തിനാണ് ശിൽപശാല നടത്തിയത്. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. സി.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ എം. മനോജ് കുമാർ അധ‍്യക്ഷത വഹിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് അംഗം ജയമുരളി, കരുളായി ഗ്രാമപഞ്ചായത്ത് അംഗം അബ്ദുറഹിമാൻ, മഹിള സമഖ്യ സൊസൈറ്റി ജില്ല പ്രോജക്ട് കോ ഓഡിനേറ്റർ റജീന, നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി.പി. ഉസ്മാൻ, നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇമ്രോസ് ഏലിയാസ് നവാസ്, വിനോദ് മാഞ്ചിരി, സീമാറ്റ് കേരള റിസർച് ഓഫിസർ ഡോ. സോണി പൂമണി, ജൂനിയർ കൺസൽട്ടന്റുമാരായ പി. നിതിൻ, ഡോ. ദിവിൻ മുരുകേഷ് എന്നിവർ സംസാരിച്ചു. ഡയറ്റ് സീനിയർ ഫാക്കൽറ്റി ഇ.കെ. നിഷ ചർച്ച ക്രോഡീകരിച്ചു. Nilambur photo-3- brc- ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഏകദിന ശിൽപശാല മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. സി.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.