നാളികേരം വീണ്​ പെട്ടി ഓട്ടോ മറിഞ്ഞു; ഒരു മരണം

തേങ്ങ വീണ്​ പെട്ടി ഓട്ടോ മറിഞ്ഞു; ഒരുമരണം മൂന്നുപേര്‍ക്ക് പരിക്ക്​ പഴഞ്ഞി: മുകളില്‍ തേങ്ങ വീണതിനെ തുടർന്ന്​ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തേങ്ങ വീണ്​ ചില്ലുകള്‍ തകര്‍ന്ന വാഹനം നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. പഴഞ്ഞി പട്ടിത്തടം സ്വദേശി ചെറുവത്തൂർ റെന്നിയാണ്​ (അപ്പു -52) ​ മരിച്ചത്​. പട്ടിത്തടം സ്വദേശികളായ കല്ലൂർ വീട്ടിൽ മോഹനൻ (67), വാഴപ്പിള്ളി ഷാജു (46), മൂലേപ്പാട്ട് പറമ്പിൽ ശശി (ചന്ദു -54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെറുസലേം നേതാജി റോഡിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ഓട്ടോയുടെ പിറകിൽ നിന്നിരുന്നവർ മറിഞ്ഞയുടനെ വാഹനത്തിന്​ അടിയിൽ കുടുങ്ങി. ഓടിക്കൂടിയവർ വാഹനം പൊക്കിയാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ ഷാജുവാണ് ഓട്ടോ ഓടിച്ചിരുന്നത്. റെന്നിയുടെ ഭാര്യ: പരേതയായ പ്രിൻസി. മക്കൾ: റെനിൽ, അശ്വിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.