അഗളി: റോഡ് പണി തൊഴിലാളികളെ മർദിച്ചെന്ന പരാതിയിൽ നല്ലളം സി.ഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു. അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെയാണ് കോഴിക്കോട് നല്ലളം സി.ഐ കൃഷ്ണൻ, റോഡിൽ നിന്നു എന്ന് ആരോപിച്ച് മർദിച്ചത്. തൊടുപുഴ സ്വദേശി അലക്സ്, കൃഷ്ണഗിരി സ്വദേശി മരതകം എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പരാതിയിലാണ് കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം. റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ സി.ഐ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് പരാതിക്കാർ ആരോപിച്ചു. കാറിലെത്തിയ സി.ഐ, വാഹനം നിർത്തി രാത്രി റോഡിൽ നിൽക്കുന്നതെന്തിനാണെന്ന് തൊഴിലാളികളോട് ചോദിച്ചു. റോഡ് പണിക്ക് വന്നതാണെന്ന് മറുപടി നൽകിയെങ്കിലും തൊഴിലാളികളോട് കയർത്തു. അലക്സിനെ മർദിക്കുകയും മരതകത്തിന്‍റെ മുഖത്തടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് തൊഴിലാളികൾ പറഞ്ഞു. അട്ടപ്പാടി സ്വദേശിയാണ് കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.