ഗോപാലകൃഷ്ണനും ഭാര്യ സുശീലക്കും സുരക്ഷിത വീടായി

എടപ്പാൾ: എടപ്പാൾ പഞ്ചായത്തിലെ തുയ്യം കരിപ്പാപറമ്പിൽ ഗോപാലകൃഷ്ണൻ- സുശീല ദമ്പതികൾക്കുള്ള വീടിന്‍റ്​ താക്കേൽ കൈമാറ്റം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നിർവഹിച്ചു. ഗോപാലകൃഷ്ണന് കുടുംബത്തിൽനിന്ന് ഭാഗിച്ചുകിട്ടിയ നാലു സെന്‍റിലാണ് സി.പി.എം തുയ്യം ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ എടപ്പാൾ ലോക്കൽ കമ്മിറ്റി, കെ. കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സുമനസ്സുകളുടെ സഹായത്താൽ നിർമാണം പൂർത്തീകരിച്ചത്. ഒമ്പത്​ ലക്ഷത്തോളം രൂപയുടെ ചെലവായി. പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ. വിജയരാഘവന് എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സെക്രട്ടറി ടി. സത്യൻ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീൽ എം.എൽ.എ, സി. രാമകൃഷ്ണൻ, അഡ്വ. പി.പി. മോഹൻദാസ്, വി.വി. കുഞ്ഞുമുഹമ്മദ്, എം. മുസ്തഫ, പി. വിജയൻ, ഇ. ബാലകൃഷ്ണൻ, എം.ബി. ഫൈസൽ, പി.പി. ബിജോയ്, സി.വി. സുബൈദ എന്നിവർ സംസാരിച്ചു. കെ. പ്രഭാകരൻ സ്വാഗതവും കെ.പി. രമേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.