വളാഞ്ചേരി: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മരങ്ങൾ ഉരസി സ്വകാര്യബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ദേശീയപാതയിൽ വട്ടപ്പാറ ഇറക്കത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. വളാഞ്ചേരിയിൽനിന്ന് തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്‍റെ ഒരു വശത്ത് എതിരെനിന്ന് ഇറങ്ങി വരികയായിരുന്ന ലോറിയിലെ മരങ്ങൾ ഉരസുകയായിരുന്നു. അപകടത്തെ തുടർന്ന് അൽപസമയം ദേശീയപാതയിൽ ഗതാഗതതടസ്സം നേരിട്ടു. MP VNCY 4 Vattappara accident.jpg വട്ടപ്പാറയിൽ ലോറിയിലെ മരങ്ങൾ തട്ടി സ്വകാര്യ ബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.