വിലക്കയറ്റം; താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന

മഞ്ചേരി: പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്‍റെ ഭാഗമായി ഏറനാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മഞ്ചേരി, ആനക്കയം, പാണായി, മുണ്ടുപറമ്പ്, മലപ്പുറം എന്നിവിടങ്ങളിലെ പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും പാക്ക് ചെയ്ത സാധനങ്ങളിൽ വിലവിവരം രേഖപ്പെടുത്താത്തതിനും അഞ്ച് കടകൾക്കെതിരെ നടപടിയെടുത്തു. അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്ന കടകൾക്ക് വില കുറക്കാൻ കർശന നിർദേശം നൽകി. വരുംദിവസങ്ങളിൽ സംയുക്ത സ്ക്വാഡിന്‍റെ നേതൃത്വത്തിൽ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ്കുമാർ, റേഷനിങ് ഇൻസ്പെക്ടർ പി. പ്രദീപ്, ജീവനക്കാരായ കെ. സന്തോഷ് കുമാർ, എം. സുഹൈൽ, ടി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.