'പ്രവാസികളിൽ അർഹതപ്പെട്ടവരെ കണ്ടെത്തി ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തണം'

തിരൂരങ്ങാടി: മടങ്ങി വന്ന പ്രവാസികളെ സഹായിക്കാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രത്യേകം മാനദണ്ഡങ്ങൾ തയാറാക്കി വാർഡു തലത്തിൽ സർവേ നടത്തി അർഹരായവരെ കണ്ടെത്തുകയും അവരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവർക്ക്​ പ്രവാസി ലീഗ് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.