പാലക്കാട്: കുഴികൾ നിറഞ്ഞ നഗരത്തിലെ റോഡുകളിലൂടെയുള്ള യാത്രയിൽ വലഞ്ഞ് യാത്രക്കാർ. നഗരത്തിലെ മിക്ക നിരത്തുകളും പൊട്ടിപൊളിഞ്ഞവയാണ്. ഓരോ ദിവസവും നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങളും എണ്ണത്തിലും വർധനവ് വന്നതോടെ നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ്. കനത്ത ചൂടിൽ ഇരുചക്രവാഹനക്കാരാണ് ഏറെ ദുരിതത്തിലാവുന്നത്. ഐ.എം.എ ജങ്ഷൻ, ബി.ഇ.എം സ്കൂൾ, സുൽത്താൻ പേട്ട, എസ്.ബി.ഐ, ആശുപത്രി റോഡ്, നൂറണി റോഡ്, ജി.ബി. റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്. 'അമൃത്' പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കാനും, ഓട നവീകരിക്കാനുമായി പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തതിനെ തുടർന്ന് ഇവ ശോച്യാവസ്ഥയിലാണ് നന്നാക്കുമെന്ന പ്രഖ്യാപനം നഗരസഭ ഭരണാധികാരികള്‍ ആവര്‍ത്തിക്കുകയല്ലാതെ പ്രവൃത്തികള്‍ നടക്കുന്നില്ല. പടം. pew pkd road. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിലെ ബി.ഇ.എം ജങ്ഷനിലുണ്ടായ ഗതാഗത കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.