കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ദ്രവ്യകലശം ഉത്സവത്തിന് തുടക്കമായി. എട്ടുവരെയുള്ള ദിവസങ്ങളിലാണ് ദ്രവ്യകലശം ചടങ്ങുകൾ നടക്കുന്നത്. വെള്ളിയാഴ്ച ഉത്സവത്തിന് കൊടിയേറും. വൈകിട്ട് 7.30ന് വിശേഷാൽ പൂജകൾക്കുശേഷം ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും. തുടർന്ന് ഏഴുദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, കാഴ്ചശീവേലി, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വൈകീട്ട് ദീപാരാധന, നിറമാല, തായമ്പക, കേളി, പറ്റ് എന്നിവ ഉണ്ടാകും. കൊടിയേറ്റ ദിവസം രാത്രി എട്ടിന് കോട്ടക്കൽ പി.എസ്.വി നാട്യസംഘം ഒരുക്കുന്ന അയ്യപ്പചരിതം കഥകളി ഉണ്ടാകും. ശനിയാഴ്ച വൈകീട്ട് ഏഴിന് സിനിമാതാരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 11ന് വൈകീട്ട് ഏഴിന് സിനിമാതാരം രചന നാരായണൻകുട്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടി 'ഭരതം' എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.