പൊളിച്ചിട്ട റോഡില്‍ ആമ്പല്‍ പൂ നട്ട് ചേര്‍പ്പില്‍ യൂത്ത്കോണ്‍ഗ്രസ്സ് പ്രതിഷേധം

പൊളിച്ചിട്ട റോഡില്‍ ആമ്പല്‍ പൂ നട്ട് യൂത്ത് കോണ്‍ഗ്രസ്​ പ്രതിഷേധം ചേര്‍പ്പ്: പാലക്കല്‍ മുതല്‍ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡിന്‍റെ പണി നീളുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പൊളിച്ചിട്ട റോഡില്‍ പ്രതീകാത്മകമായി ആമ്പല്‍ പൂ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ല സെക്രട്ടറി എം. സുജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍പ്പ് മണ്ഡലം വൈസ് പ്രസിഡന്‍റ്​ ജോസ് ചാക്കേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ ജോണ്‍ ആന്‍റണി, ബ്ലോക്ക്​ സെക്രട്ടറിമാരായ സി.കെ. വിനോദ്, ബാലു, എ.എസ്. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്‍റ്​ സുജിഷ കള്ളിയത്ത്, അഭിഷേക് ആറ്റുപുറത്ത്, ഇ.വി. ഉണ്ണികൃഷ്ണന്‍, കെ.ആർ. മിഥുന്‍, ജീസന്‍ ജോസഫ്, കെ. കൃഷ്ണപ്രസാദ്, സി. അനിത, വിദ്യ രമേഷ്, സി.എൻ. സജീവന്‍, പി.ജി. സുജിത്ത്, ബൈജു സെന്‍ ജോണ്‍, റീജ ജോണി, ധന്യസുനില്‍, അരുണ്‍ ദാസ്, രാഗേഷ് ഉണ്ണിയംപുറം, ജയശ്രീ ഷാജന്‍, അല്‍ഫോന്‍സ പോള്‍സണ്‍, സിനി പ്രദീപ്, കെ.എൽ. ആന്‍റണി, അനുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. tct youth congresട: പാലക്കല്‍ മുതല്‍ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡ് പണി നീളുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ചിട്ട റോഡില്‍ ആമ്പല്‍ പൂ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.