പ്രധാനധ്യാപിക കുട്ടികളെ മർദിച്ചതായി പരാതി

പ്രധാനാധ്യാപിക കുട്ടികളെ മർദിച്ചതായി പരാതി ചെറുതുരുത്തി: പാഞ്ഞാൾ ഗവ. സ്കൂളിലെ കുട്ടികളെ പ്രധാനാധ്യാപിക മർദിച്ചതായി പരാതി. ശനിയാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽവെച്ച് വാഹനത്തിലെത്തിയ പ്രധാനാധ്യാപിക തടഞ്ഞുനിർത്തി മർദിച്ചതായാണ്​ വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആറ്റൂർ പാറപ്പുറം സ്വദേശികളായ അഞ്ച് വിദ്യാർഥികളാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടികൾ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി ലഭിച്ചതായും നടപടി പരിശോധിക്കുകയാണെന്നും ചെറുതുരുത്തി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.