അജ്ഞാതൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഗുരുവായൂര്‍: കിഴക്കെനടയിൽ നഗരസഭ ലൈബ്രറിക്ക് പിറകിൽ അജ്ഞാതനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് 60 വയസ്സ്​ തോന്നുന്നയാളുടെ മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്‍റെ തലയുടെ പിൻവശത്തെ മുറിവില്‍നിന്ന്​ ചോരയൊലിക്കുന്ന നിലയിലായിരുന്നു. ഇയാളെ ശനിയാഴ്ച രാത്രി ബാറിൽ കണ്ടിരുന്നതായി ചിലർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ടെമ്പിള്‍ സി.ഐ സി. പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഡോഗ്​ സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.