കുടുംബ വഴക്കിന്റെ പേരിൽ സംഘട്ടനം ; രണ്ടു പേർ റിമാന്റിൽ

കുടുംബ വഴക്കിനെ തുടർന്ന്​ സംഘട്ടനം: രണ്ടു പേർ റിമാൻഡിൽ കുന്നംകുളം: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെയും ഭാര്യാസഹോദരനെയും പൊലീസ് പിടികൂടി. ആര്‍ത്താറ്റ് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ കണ്ടാണശ്ശേരി വട്ടപ്പറമ്പില്‍ വീട്ടില്‍ ഗണേഷ് (46) ഇയാളുടെ ഭാര്യാസഹോദരൻ കക്കാട് കാണംകോട്ട് വീട്ടില്‍ വിബിന്‍ (41) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിന്റെ പേരിൽ മുമ്പും ഇവർക്കെതിരെ പരാതികള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ ആര്‍ത്താറ്റ് വെച്ച് അടിപിടി ഉണ്ടായത്. ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ഇരുകൂട്ടര്‍ക്കുമെതിരെ കുന്നംകുളം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തിരുന്ന ഇവരെ കുന്നംകുളം പൊലീസ് ഇന്‍സ്പെക്ടര്‍ വി.സി. സൂരജിന്റെ നേതൃത്വത്തിലാണ്​ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.