ഓട്ടോറിക്ഷയിൽ കൊണ്ടുവരുകയായിരുന്ന വിദേശമദ്യം പിടിച്ചു

ചെറുതുരുത്തി: ഓട്ടോറിക്ഷയിൽ കൊണ്ടുവരുകയായിരുന്ന ആറ്​ ലിറ്റർ വിദേശമദ്യം പൊലീസും സംഘവും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പൈങ്കുളം പുത്തൻപുരയ്ക്കൽ സുജേഷിന്‍റെ (34) ഓട്ടോറിക്ഷയിൽ കൊണ്ടുവരുകയായിരുന്ന മദ്യം ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ എസ്.ഐ കെ.എ. ഫക്കുറുദ്ദീന്‍റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.