നികുതി പിരിവ്: കൊരട്ടി പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്

നികുതി പിരിവ്: കൊരട്ടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി കൊരട്ടി: 2021-22നികുതി പിരിവിൽ നൂറ്​ ശതമാനം നേട്ടം കൈവരിച്ച്​ കൊരട്ടി പഞ്ചായത്ത് തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാംസ്ഥാനവും നേടി. ചരിത്രത്തിൽ ആദ്യമായാണ്​ കൊരട്ടി ഈ നേട്ടം കൈവരിച്ചത്. വസ്തു നികുതിയിനത്തിൻ 103.76 ലക്ഷം രൂപയാണ് പഞ്ചായത്തിന് ഈ വർഷം ലഭിച്ചത്. ഇത് കൂടാതെ തൊഴിൽ നികുതി, വാടക, ലൈസൻസ് എന്നി മേഖലയിലും പഞ്ചായത്ത് 100% കൈവരിച്ചു മാതൃകയായി.നേരത്തെ പദ്ധതി നിർവഹണത്തിൽ 107.24% ചെലവഴിച്ച് ജില്ലയിൽ മുൻനിര പഞ്ചായത്തായും കൊരട്ടി നേട്ടം കൈവരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.