TCDTPR photo Sundarkazhimbram (68) ഗായകൻ സുന്ദരൻ കഴിമ്പ്രം തൃപ്രയാർ: ഗായകൻ കഴിമ്പ്രം കാക്കപറമ്പിൽ സുന്ദരൻ (68) നിര്യാതനായി. സ്കൂൾ കലോത്സവങ്ങളിൽ നടനായും ഗായകനായിരുന്നു തിളങ്ങിയ സുന്ദരൻ പിന്നീട് കഴിമ്പ്രം വിജയന്റെ നേതൃത്വത്തിലുള്ള കഴിമ്പ്രം തിയറ്റേഴ്സ് എന്ന പ്രഫഷനൽ നാടക സമിതിയിൽ ഗായകനായി. സംസ്ഥാന സർക്കാറിന്റെ പുരസ്കാരം നേടിയ 'അമ്പറ' എന്ന നാടകത്തിലടക്കം ഇരുപതിലധികം നാടകങ്ങളിൽ ഗാനം ആലപിച്ചു. മണപ്പുറത്തെ അമേച്വർ നാടക സമിതികളിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയും ആലപിച്ചും ശ്രദ്ധേയനായി. മ്യൂസിക് ഓപറേറ്ററായും ജോലി ചെയ്തു. ഭാര്യ: ജലജ. മക്കൾ: സുജഷ്, സുജന. മരുമക്കൾ: വിജിഷ, അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.