വടക്കാഞ്ചേരി: കെ-റെയിൽ ഉൾപ്പെടെ കേരളത്തിന്‍റെ വികസന മുന്നേറ്റം തകർക്കാനാണ് കേരളത്തിലെ പ്രതിപക്ഷ ശ്രമമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. വി.ഡി. സതീശനും കെ. സുധാകരനും കുറ്റിപറിക്കാൻ നടക്കുകയാണ്. കേരളത്തിൽ എവിടേക്കും യാത്ര ചെയ്യാൻ കെ-റെയിൽ വഴി കഴിയും. ദേശീയപാതക്ക് ഭൂമി ഏറ്റെടുത്തപ്പോൾ മികച്ച നഷ്ടപരിഹാരം നൽകി. അന്നും കുപ്രചാരണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസ് പതാകജാഥയുടെ ശനിയാഴ്ചത്തെ പര്യടനത്തിന്‍റെ സമാപന പൊതുയോഗം വടക്കാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനം തിരസ്കരിച്ചിട്ടും കോൺഗ്രസ് തെറ്റായ നിലപാടുകൾ തിരുത്താൻ തയാറാവുന്നില്ലെന്നും ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുന്ന ഗൗരവതരമായ സമീപനം കോൺഗ്രസ് സ്വീകരിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.