പുതുനഗരം: കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷൻ പരിധികളിൽ മോഷണങ്ങൾ നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കണ്ണമ്പ്ര സുലൈമാൻ (52) അറസ്റ്റിൽ. പുതുനഗരം, കൊല്ലങ്കോട് പരിധികളിൽ നിന്ന് ബൈക്കുകൾ മോഷണം പോയ കേസുകളിലാണ് അറസ്റ്റ്. മാസങ്ങൾക്കുമുമ്പ് മോഷണങ്ങളുമായി ബന്ധപ്പെട്ട് പുതുനഗരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത് മാർച്ച് ഒമ്പതിനാണ് പുറത്തിറങ്ങിയത്. ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരന്റെ നേതൃത്വത്തിൽ കൊല്ലങ്കോട്, പുതുനഗരം ഇൻസ്പെക്ടർമാരായ വിപിൻദാസ്, ആദം ഖാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐമാരായ ഷാഹുൽ, കെ. അജിത്, സിവിൽ പൊലീസ് ഓഫിസർമാരായ ലിധീഷ്, കെ. ലൈജു തുടങ്ങിയവരാണ് പ്രതിയെ തമിഴ്നാട്ടിലെ ചിദംബരത്തിന് അടുത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആലത്തൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം സ്റ്റേഷനുകളിൽ കേസുകളുണ്ട്. pew-klgd സുലൈമാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.