പഞ്ചലോഹ ശില്‍പ്പി സുബ്രഹ്മണ്യന്‍ ആചാരി നിര്യാതനായി (ഫോട്ടോ)  

OBIT KODAKARA SUBRAMANIAN ACHARI 90 പഞ്ചലോഹ ശിൽപി സുബ്രഹ്മണ്യന്‍ ആചാരി കൊടകര: ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് പഞ്ചലോഹ വിഗ്രഹങ്ങളും ക്രൈസ്തവ ദേവാലയങ്ങളിലേക്ക് പള്ളിമണികളും നിർമിച്ചു നല്‍കിയിട്ടുള്ള കൊടകര ഗാന്ധിനഗര്‍ സ്വദേശി വട്ടക്കോട്ട സുബ്രഹ്മണ്യന്‍ ആചാരി (90) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി അമ്മാള്‍. മക്കള്‍: ശങ്കരനാരായണന്‍, അറുമുഖന്‍ (ബിസിനസ്), സരസ്വതി (റിട്ട. എന്‍ജിനിയര്‍), വിജയലക്ഷ്മി (ഡ്രാഫ്റ്റ്മാന്‍, സോയില്‍ കണ്‍സര്‍വേഷന്‍), ധനലക്ഷ്മി (എ.എസ്.ഐ, ആളൂര്‍), ജ്യോതിലക്ഷ്മി (സീനിയര്‍ സി.പി.ഒ, കൊടകര). മരുമക്കള്‍: ചിന്നമ്മാള്‍, ശ്രീദേവി, രാധാകൃഷ്ണന്‍, മുരളിമോഹന്‍, ശെല്‍വരാജ്, പരേതനായ ജയരാജ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് ഗാന്ധിനഗറിലെ വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.