ഡോക്ടർ കുടുംബത്തിന്‍റെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയത് നഗരസഭയുടെ പകപോക്കലെന്ന് വളാഞ്ചേരി: 20 വർഷമായി കൊളമംഗലത്ത് താമസിക്കുന്ന ഡോക്ടർ ദമ്പതികളായ അബ്ദുൽ വഹാബ്, ഹസീന വഹാബ് തുടങ്ങിയവരുടെ വീട്ടിലേക്ക് വർഷങ്ങളായി ഉപയോഗിച്ചുവരുന്ന വഴി നഗരസഭ അടച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇവർ കോതേതോട് കൈയേറ്റം ചെയ്തു എന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. ജില്ല സർവേയറുടെയും ഹൈകോടതി നിയമിച്ച കമീഷന്‍റെയും റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ കുടുംബം കോതേതോട് കൈയേറിയതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ, തോട്ടുവരമ്പുകൾ സംരക്ഷിക്കണം എന്ന കോടതി വിധിയെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനോട് ചേർന്നുള്ള ഡോക്ടറുടെ വീട്ടിലേക്കുള്ള 4.8 മീറ്റർ വീതിയുള്ള വഴിയും ആഴ്വാഞ്ചേരി മന വക സ്ഥലവും കൈയേറി കമ്പിവേലിക്കെട്ടി തിരിച്ച് നഗരസഭ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയത്. നഗരസഭ ചെയർമാന്‍റെ ഒത്താശയോടെ നഗരസഭ സെക്രട്ടറിയും വളാഞ്ചേരി പൊലീസും നടത്തിയ ഹീനമായ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി എൽ.ഡി.എഫ് രംഗത്തുവരുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.എം നേതാക്കളായ എൻ. വേണുഗോപാലൻ, കെ.എം. ഫിറോസ് ബാബു, കെ.പി. യാസർ അറഫാത്ത്, നഗരസഭ കൗൺസിലർ ഇ.പി. അച്യുതൻ, എൻ.സി.പി നേതാവ് കെ.കെ. ബാവ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.