ഹൈടെക്​ അംഗൻവാടി ഉദ്ഘാടനം

വലിയകുന്ന്: തിരുനിലം അംഗൻവാടി ഹൈടെക് ആക്കിയതിന്‍റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വസീമ വേളേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ. നൂർ, വാർഡ് അംഗം പി.ടി. ഷഹനാസ്, എ.പി. നാരായണൻ, എൻ.പി. ഗോപിനാഥൻ, രാജൻ, അംഗൻവാടി അധ്യാപിക ജയ എന്നിവർ സംസാരിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെ 2,70,000 രൂപയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്‍റെ 1,85,000 രൂപയും വിനിയോഗിച്ചാണ് അംഗൻവാടി നവീകരിച്ചത്. MP VNCY 6 vaseema Velery Block Presi.jpg: ഇരിമ്പിളിയം തിരുനിലം അംഗൻവാടി ഹൈടെക് ആക്കിയതിന്‍റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.