സ്പോർട്സ് കിറ്റ് വിതരണം

വളാഞ്ചേരി : നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. നഗരസഭയിലെ മുപ്പതോളം ക്ലബുകൾക്കാണ് കിറ്റുകൾ നൽകിയത്. ഫുട്‍ബാൾ, വോളിബാൾ, ക്രിക്കറ്റ് ബാറ്റ്, ക്രിക്കറ്റ് ബാൾ, സ്റ്റമ്പ്, ഷട്ടിൽ ബാറ്റ്, നെറ്റ് തുടങ്ങി പത്തോളം സ്പോർട്സ് സാധനങ്ങളാണ് കിറ്റുകളാക്കി നൽകിയത്. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ കല-കായിക സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം എന്ന മണി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, സദാനന്ദൻ കോട്ടീരി, കെ.വി. ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, ക്ലബ് പ്രതിനിധികളായ രാജേഷ് കാർത്തല, അൻഫർ, താഹിർ വട്ടപ്പാറ എന്നിവർ സംസാരിച്ചു. MP VNCY 1 Nagara sabha Sports kitt .jpg: ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.