പുസ്‌തക ചർച്ച

പുസ്തക ചർച്ച ചങ്ങരംകുളം: സാംസ്കാരിക സമിതി ഗ്രന്ഥശാല സേതുവിന്‍റെ നോവൽ 'കിളിമൊഴികൾക്കപ്പുറം' ചർച്ച ചെയ്തു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം.എം. ബഷീർ മോഡറേറ്ററായിരുന്നു. എ. വത്സല ടീച്ചർ അവലോകനം നിർവഹിച്ചു. നോവലിസ്റ്റ് രജികുമാർ പുലാക്കാട്ട്, ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുധാകരൻ രാമന്തളി പരിഭാഷപ്പെടുത്തിയ ചന്ദ്രശേഖര കമ്പാറിന്‍റെ​ ശിഖര സൂര്യൻ' പുസ്തകം കെ.വി. ശശീന്ദ്രൻ പരിചയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.