മികവുത്സവം: ജില്ലയിൽ കൂടുതൽ പേർ പരീക്ഷയെഴുതിയത്​ കുറ്റിപ്പുറം ബ്ലോക്കിൽ

വളാഞ്ചേരി: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠ്​ന ലിഖ്​ന അഭിയാൻ മികവുത്സവം സാക്ഷരത പരീക്ഷയിൽ ജില്ലയിൽ കൂടുതൽ പഠിതാക്കളെ രജിസ്റ്റർ ചെയ്തതും പരീക്ഷക്കിരുത്തിയതും കുറ്റിപ്പുറം ബ്ലോക്കിൽ. 159 കേന്ദ്രങ്ങളിലായി 3672 പേർ പരീക്ഷ എഴുതി. കൽപകഞ്ചേരി പഞ്ചായത്തിലെ 100 വയസ്സുള്ള നഫീസ ഏറ്റവും പ്രായമുള്ള പഠിതാവും ആതവനാട് പഞ്ചായത്തിലെ 19 വയസ്സുള്ള സൈനുൽ ആബിദ് ഏറ്റവും കുറഞ്ഞ പഠിതാവുമാണ്. കുറ്റിപ്പുറം ബ്ലോക്ക് തല ഉദ്​ഘാടനം ചോലേക്കാട് സിറാജുൽ ഹുദ മദ്​റസയിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് എം.കെ. റഫീഖ പഠിതാവായ ചെമ്പയിൽ കദിയകുട്ടിക്ക് ചോദ്യപേപ്പർ നൽകി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനോബിയ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് കെ. ജാസർ, പഞ്ചായത്ത്‌ അംഗങ്ങളായ റുബീന ജാസ്മിൻ, സുഹറ പുതുശ്ശേരി പറമ്പിൽ, ഡയറ്റ് സീനിയർ ​െലക്‌ചറർ ബിന്ദു, ബ്ലോക്ക് കോ ഓഡിനേറ്റർ കെ.ടി. നിസാർ ബാബു, എം. ജംഷീറ, ഗഫൂർ കോട്ടകുളത്ത്, കെ. നസീറ, എം. റംസീറ, സി. നുസൈബ, കെ. അനിത എന്നിവർ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിൽ കെ.പി. സിദ്ധീഖ്, കെ.പി. സാജിത, ടി.പി. സുജിത, യു. വസന്ത, കെ. പ്രിയ എന്നിവർ പരീക്ഷകൾക്ക് നേതൃത്വം നൽകി. MP VNCY 4 NK Rafeekha.jpg: പഠ്​ന ലിഖ്​ന അഭിയാൻ മികവുത്സവം സാക്ഷരത പരീക്ഷ കുറ്റിപ്പുറം ബ്ലോക്ക് തല ഉദ്​ഘാടനം പഠിതാവായ ചെമ്പയിൽ കദിയകുട്ടിക്ക് ചോദ്യപേപ്പർ നൽകി ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് എം.കെ. റഫീഖ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.