മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചെന്ന്​

പാലക്കാട്​: മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ പ്രവൃത്തികൾക്കുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പരിഹരിച്ചതായി​ ഷാഫി പറമ്പിൽ എം.എൽ.എ. ഐ.ടി ഇൻഫ്രാസ്ട്രക്ചർ പ്രവൃത്തികൾ ഏറ്റെടുത്തിരുന്ന കെൽട്രോണിനോട് പദ്ധതിയുമായി മുന്നോട്ടുപോകാൻ നിർദേശിച്ചു. ബാക്കിയുള്ള സിവിൽ വർക്കുകൾ ഉടൻ പൂർത്തീകരിച്ച് അടുത്ത അധ്യയനവർഷം തന്നെ ഡിജിറ്റലൈസേഷൻ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഹാബിറ്റാറ്റിനോടും ബുധനാഴ്​ച നിയമസഭാ സമുച്ചയത്തിൽ ചേർന്ന മന്ത്രിതല യോഗം ആവ​ശ്യപ്പെട്ടു. ഐടി മിഷൻ ഉൾപ്പെടെയുള്ള സാങ്കേതിക കമ്മിറ്റികളുടെ അവസാനഘട്ട വിലയിരുത്തൽ കൂടി കണക്കിലെടുത്താണ് ഡിജിറ്റൈലേഷൻ പദ്ധതിയുമായി കെൽട്രോണിനോട് മുന്നോട്ടുപോകാൻ വിദ്യാഭ്യാസമന്ത്രി നിർദ്ദേശം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.