യുവാവിനൊപ്പം പോയ വീട്ടമ്മ റിമാന്‍റിൽ

കൊല്ലങ്കോട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ മുതലമട സ്വദേശിനിയായ വീട്ടമ്മയെയും യുവാവിനെയും റിമാന്‍റ്​ ചെയ്തു. യുവതിക്ക്​ മൂന്ന് മക്കളുണ്ട്​. മാതാവ്​ വീടുവിട്ട്​ പോയതായും തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്​ മക്കൾ കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയിലാണ് യുവതിയെയും കാമുകനെയും വാൽപ്പാറയിൽ നിന്ന്​ പൊലീസ് കണ്ടെത്തിയത്. ഇരുവരെയും ചിറ്റൂർ കോടതിയിൽ ഹാജരാക്കിയാണ്​ റിമാന്‍റ്​ ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.