ഹൈദരലി ശിഹാബ് തങ്ങൾ: അനുസ്മരണ സദസ്സ്.

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് പുലാമന്തോൾ: മുസ്​ലിം ലീഗ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ കെ.ടി. ജമാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റ്​ കെ.പി. മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ വിൻസി, ഹംസ പാലൂർ, സജീഷ് കുമാർ, അബ്ദുൽ അസീസ് ഏർബാദ്, കെ.ടി. ഇസുദ്ദീൻ എന്നിവർ സംസാരിച്ചു. മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹംസു നടുത്തൊടി സ്വാഗതം പറഞ്ഞു. Mcpml (3) Anusmarana Sadassu. ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.