കവിത സമാഹാരം പ്രകാശനവും യാത്രയയപ്പും

വേങ്ങര: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന ടി.ഇ. മോളി, ആർ. സുധ, എസ്​. മോളി, ഷാജൻ കെ. മത്തായി എന്നിവർക്കുള്ള യാത്രയയപ്പും സ്കൂളിലെ അധ്യാപികയും പൂർവ വിദ്യാർഥിയുമായ കദീജ ചെമ്പൻ രചിച്ച 'കടലാസുതോണി' കവിത സമാഹാരങ്ങളുടെ പ്രകാശനവും വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രയയപ്പ്​ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും പുസ്തക പ്രകാശനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും നിർവഹിക്കും. വൈകീട്ട്​ ഏഴിന് വി.വി.സി വലിയോറ ഒരുക്കുന്ന വോളിബാൾ ടൂർണമെന്‍റും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ്​ പറമ്പിൽ ഖാദർ, ജനറൽ കൺവീനർ എ.കെ. സോമനാഥൻ, പി.ടി.എ ഭാരവാഹികളായ എ.കെ.എ. നസീർ, എം.എ. അസീസ്, ചെള്ളി ബാവ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.