കുളക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമത്തിൽ എക്‌സൈസ് മിന്നൽ പരിശോധന

ശ്രീകൃഷ്ണപുരം:വെള്ളിനേഴി കുളക്കാട് പൂന്തോട്ടം ആയുർവേദാശ്രമത്തിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. കഞ്ചാവു കലർത്തിയ മരുന്നുകൾ വിൽപ്പന നടത്തുന്ന ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് വിഭാഗവും, ഇന്റലിജൻസ് ബ്യൂറോയും ആയുർവേദ ആശ്രമത്തിൽ പരിശോധന നടത്തിയത്.തിങ്കളാഴ്ച ഉച്ചയോടു കൂടിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.പരിശോധനയിൽ ചില മരുന്നുകൾ സംഘം പിടിച്ചെടുത്തു.ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് കണ്ടെത്തിയത്. കേരളത്തിൽ ഇവ ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി വേണമന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം എം നാസർ പറഞ്ഞു.മരുന്നുകൾ പരിശോധനയ്ക്കയക്കുമെന്നും ഫലം വരുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. മധ്യപ്രദേശിൽ നിന്നാണ് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ കുളക്കാടുള്ള പൂന്തോട്ടം ആയുർവേദ ആശ്രമത്തിലെത്തിച്ചിരിക്കുന്നത്. ഡോ:പി.എം എസ് രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുർവേദശ്രമം. ക്യാൻസർ പോലുള്ള വിവിധതരം അസുഖങ്ങൾക്ക് വേദനസംഹാരിയായി നൽകുന്ന മരുന്നുകളാണിവയെന്നും, കഞ്ചാവിന്റെ യാതൊരുവിധ അംശവും ഇതിൽ ഇല്ലെന്നും ഡോ:പി.എം.എസ് രവീന്ദ്രനാഥ് പറഞ്ഞു.നിയമം അനുശാസിക്കുന്ന മരുന്നുകളാണ് ഇവയെന്നും രാജ്യവ്യാപകമായി ഇത്തരം മരുന്നുകൾ നിർമ്മിക്കാൻ ആയുസ്സ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ടെന്നും ഡോ:പി.എം എസ് രവീന്ദ്രനാഥ് പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.