തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർ സർവകലാശാല വനിത സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് റണ്ണറപ്. ഹരിയാന സോണി പേട്ടിലെ ദീൻബന്ധു ഛോട്ടു റാം യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന മത്സരത്തിൽ ഡൽഹി യൂനിവേഴ്സിറ്റി (6-2), ചണ്ഡിഗഢ് (3-4), ശിവാജി യൂനിവേഴ്സിറ്റി മഹാരാഷ്ട്ര (8-5) എന്നിവയെ തോൽപിച്ചാണ് കാലിക്കറ്റിന്‍റെ നേട്ടം. ടീമംഗങ്ങൾ: എം.കെ. അഭിലാഷ, എം.എസ്. ശ്രുതി, സി.കെ. അതുല്യ, സന ജിൻസിയ, ഫിദ, ഹാഷിഷ് രഹന, സ്നേഹ (ഫാറൂഖ് കോളജ്), കെ. അനഘ, എം. ആര്യ, എം. സാന്ദ്ര, ടി. സ്നേഹ, എൻ. അക്ഷയ, കെ. സയന (വിമല കോളജ്, തൃശൂർ), നീതു, രംഗീല, കാവ്യ (മേഴ്സി കോളജ്, പാലക്കാട്). കോച്ച്: സുൽക്കിഫർ. മാനേജർ: മനീഷ അബ്രഹാം. MT VLKN 1 അഖിലേന്ത്യ അന്തർ സർവകലാശാല സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കാലിക്കറ്റ് സർവകലാശാല വനിത ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.