വളവന്നൂരിൽ കുറുക്കൻ ശല്യം; നാട്ടുകാർ ഭീതിയിൽ

കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്തിലെ വീരാശേരിപ്പടി, പാറക്കൂട് ഭാഗങ്ങളിൽ കുറുക്കന്‍റെ ആക്രമണത്തിൽ ഭയന്ന് ജനങ്ങൾ. പകൽ സമയത്ത് പൊതുയിടങ്ങളിൽ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം വീടിന് പരിസരത്ത് നിൽക്കുകയായിരുന്ന 13 കാരൻ തയ്യിൽ മുഹമ്മദ് സിനാന് കുറുക്കന്‍റെ ആക്രമണത്തിൽ കാലിന് പരിക്കേറ്റു. കൂടാതെ കഴിഞ്ഞ ദിവസം ഒരു ഇതരസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ചു. വളർത്തു ജീവികളായ ആട്, കോഴി, താറാവ് എന്നിവയും ആക്രമിച്ചിട്ടുണ്ട്. പേ വിഷബാധ സംശയത്തെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്ത് തിരച്ചിൽ നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.