പുല്‍പ്പറ്റ പഞ്ചായത്തിലെ നെല്‍വയലുകളില്‍ ഇലകരിച്ചില്‍ രോഗം വ്യാപകം

മഞ്ചേരി: പുല്‍പ്പറ്റ പഞ്ചായത്തില്‍ നെല്‍വയലുകളില്‍ ഇലകരിച്ചില്‍ രോഗം വ്യാപകം. 35 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. പ്രദേശത്ത് മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ടീം (എം.ഡി.ഡി.ടി) സന്ദര്‍ശിച്ചു. പൂക്കൊളത്തൂര്‍, കാരാപ്പറമ്പ്, മുത്തനൂര്‍, പുറ്റമണ്ണ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് ഇലകരിച്ചിൽ രോഗം. അമ്പതോളം കര്‍ഷകരുടേതാണ് കൃഷി. ഒരുമാസം മുമ്പാണ് രോഗബാധ കണ്ടെത്തിയത്. വ്യാപക കൃഷിനാശം നേരിട്ടതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കേര അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്നാണ് മഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. രോഗവ്യാപനത്തിന്റെ രൂക്ഷത വിലയിരുത്തി. രോഗം നിയന്ത്രണവിധേയമാക്കുന്നതിന് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സംഘം സര്‍ക്കാറിന് ശിപാർശ ചെയ്തു. അടുത്ത സീസണില്‍ കൃഷി ആരംഭിക്കുമ്പോള്‍ രോഗ നിയന്ത്രണത്തിന് വിത്തുപരിചരണം ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കും. ആനക്കയം എ.ആര്‍.എസ് ഹോര്‍ട്ടി കള്‍ച്ചര്‍ അസി. പ്രഫസര്‍ ഡോ. ജിജി അലന്‍, അസി. പ്രഫസര്‍ ഷഫ്‌ന കളരിക്കല്‍, മഞ്ചേരി കൃഷി അസി. ഡയറക്ടര്‍ കെ.എം. കോയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. അബ്ദുറഹിമാൻ, കൃഷി ഓഫിസർ കെ. സുബൈർ ബാബു എന്നിവർ അനുഗമിച്ചു. me Pul Pata: പുൽപ്പറ്റ പഞ്ചായത്തിലെ നെല്‍വയലുകളില്‍ ഇലകരിച്ചില്‍ രോഗമുണ്ടായ പ്രദേശത്ത് മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ടീം സന്ദര്‍ശനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.