സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം: കൊണ്ടോട്ടിയില്‍ ബിരിയാണി ചലഞ്ചുമായി എസ്.വൈ.എസ്

സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം: കൊണ്ടോട്ടിയില്‍ ബിരിയാണി ചലഞ്ചുമായി എസ്.വൈ.എസ് കൊണ്ടോട്ടി: സാന്ത്വന, സേവന, ദഅ്​വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി എസ്.വൈ.എസ് സോണ്‍ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28ന് 30,000ല്‍പരം ബിരിയാണി പാക്കറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൊണ്ടോട്ടി നഗരസഭ, മൊറയൂര്‍, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെട്ട സോണ്‍ പരിധിയില്‍ 10 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണ് ബിരിയാണി പാകം ചെയ്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത്. ഒരു പാക്കറ്റിന് 100 രൂപയും ഫാമിലി പാക്കിന് 500 രൂപയുമാണ് ഈടാക്കുക. ഇതില്‍നിന്ന്​ ലഭിക്കുന്ന ലാഭവിഹിതം പൂർണമായും രോഗീ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിർമാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് രാത്രി പത്ത്​ വരെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ബിരിയാണി നല്‍കുക. 28ന് ഉച്ചക്ക് 12ന്​ മുമ്പായി വീടുകളിലും സ്ഥാപനങ്ങളിലും സോണ്‍ സന്നദ്ധ സംഘമായ ഒലിവിന്റെ പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിക്കും. ആവശ്യമുള്ളവര്‍ക്ക് 9745183975 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഭാരവാഹികളായ മുഹമ്മദ് ബഷീര്‍ സഖാഫി കുഴിമണ്ണ, കെ.പി. ശമീര്‍ കുറുപ്പത്ത്, അല്‍ അമീന്‍ അഹ്‌സനി കരിപ്പൂര്‍, അബ്ദുല്‍ മജീദ് അഹ്‌സനി കൊട്ടുക്കര, ശരീഫ് ഒഴുകൂര്‍, റഷീദ് ബുഖാരി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.