കൊണ്ടോട്ടി മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു

കൊണ്ടോട്ടി: കടുത്ത വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നടപടികളാകുന്നു. ഇതിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 10 പുതിയ ട്രാന്‍സ്‌ഫോര്‍മറുകളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. ഇതിനൊപ്പം മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചു. 1.46 കിലോമീറ്റര്‍ നീളത്തില്‍ എല്‍.ടി സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീ ഫേസ് ലൈനുകളാക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 14 പുതിയ ട്രാന്‍സ്‌ഫോർമറുകൾ കൂടി മണ്ഡലത്തില്‍ സ്ഥാപിക്കും. 64 കിലോമീറ്റര്‍ എല്‍.ടി സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസ് ലൈന്‍ ആക്കി മാറ്റാനും പദ്ധതിയുണ്ട്. ഇതോടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തില്‍ എട്ട് മീറ്റര്‍ നീളമുള്ള വൈദ്യുത കാലുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.