ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്തണം -യൂത്ത്​ കോൺഗ്രസ്​

ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്തണം -യൂത്ത്​ കോൺഗ്രസ്​ മഞ്ചേരി: ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്തണമെന്നും സുതാര്യമായ ചികിത്സ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ഷബീർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, സക്കീർ പുല്ലാര, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് വി.പി. ഫിറോസ്, അഡ്വ. ബീന ജോസഫ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ, മണ്ഡലം പ്രസിഡന്റ് ഹനീഫ മേച്ചരി, യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറിമാരായ അജ്മൽ വണ്ടൂർ, സഫീർജാൻ, മുഹമ്മദ് പാറയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആസാദ്‌ തമ്പാനങ്ങാടി, കെ.എസ്.യു ജില്ല സെക്രട്ടറി ഇ.കെ. അൻഷിദ്, റംഷിദ് മേലാക്കം, ബിനു ബാസിത്, റിനോ കുര്യൻ എന്നിവർ സംസാരിച്ചു. സമാപന സംഗമം ജില്ല പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘടനം ചെയ്തു. me upavasam: ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.