ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം -കെ.എൻ.എം മഞ്ചേരി: വർഗീയ ധ്രുവീകരണവും അസഹിഷ്ണുതയും വേരുപടർത്താനുള്ള ആസൂത്രിത ശ്രമങ്ങളെ മതേതര മനസ്സുള്ള മുഴുവൻ ആളുകളും ഒന്നിച്ച് ചെറുത്ത് തോൽപിക്കണമെന്നും രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ തച്ചുതകർക്കാൻ വഴിവെക്കുന്ന ധ്രുവീകരണ നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും കെ.എൻ.എം മർക്കസുദ്ദഅവ ജില്ല മീറ്റ് ആവശ്യപ്പെട്ടു. 'കരുത്താണ് ആദർശം കരുതലാണ് കുടുംബം' പ്രമേയത്തിൽ നടക്കുന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി മഞ്ചേരി ഇസ്ലാമിക് സെന്ററിൽ ചേർന്ന മീറ്റ് ജില്ല പ്രസിഡൻറ് ഡോ. യു.പി. യഹ്‌യാഖാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി. അഹമദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ അസീസ് തെരട്ടമ്മൽ, ട്രഷറർ അബ്ദുൽ കരീം സുല്ലമി എടവണ്ണ, വി.ടി. ഹംസ, വീരാൻ സലഫി, ശാക്കിർ ബാബു കുനിയിൽ, ജലീൽ മാസ്റ്റർ, നൂറുദ്ദീൻ എടവണ്ണ, ശുക്കൂർ വാഴക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.