മേലാറ്റൂർ: ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ ഗതാഗതയോഗ്യമാക്കിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ഇക്ബാൽ നിർവഹിച്ചു. പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് താണിയോൾകുന്ന് -ഭീമംകുണ്ട് റോഡ്, കാട്ടുചിറ അംഗൻവാടി -സാലിം റോഡ്, ഭീമംകുണ്ട് -വളക്കണ്ടം റോഡ് എന്നിവ നവീകരിച്ചത്. വാർഡ് അംഗം റീജ മംഗലത്തൊടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.ഇ. ശശിധരൻ, പി. രാമചന്ദ്രൻ, വി.കെ. റഊഫ്, ഷാനവാസ് എന്നിവർ പങ്കെടുത്തു. പടം mc mltr 1 roads മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി. ഇഖ്ബാൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.