പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങൾ വാടക നൽകി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 843 മാവേലി സ്റ്റോറുകളിൽ കുടുംബശ്രീ, കർഷക കൂട്ടായ്മകളുടെ ഉൽപന്നങ്ങൾ വിൽക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ സമിതി അനുമതി നൽകി. ഇതിൽ തുടർനടപടികളെടുക്കേണ്ടത് പൊതുവിതരണ വകുപ്പും കുടുംബശ്രീയുമാണ്. നിലവിൽ കുടുംബശ്രീയുടെ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ സർക്കാർതലത്തിൽ പ്രത്യേക സംവിധാനങ്ങളില്ല. സ്വകാര്യ കമ്പനികളുടെ പലവ്യഞ്ജന, ഭക്ഷോൽപന്നങ്ങളാണ് മാവേലി സ്റ്റോറുകളിലെത്തുന്നതേറെയും. മാവേലി സ്റ്റോറുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ആജീവനാന്ത വാടക നൽകണമെന്ന് തീരുമാനിച്ചതിനോടൊപ്പം നൽകിയ ഇളവുകളിലാണ് കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനത്തിന് വഴിയൊരുങ്ങിയത്. ഡിപ്പോ മാനേജരും സപ്ലൈകോ അധികൃതരുമാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ചെയ്യേണ്ടതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഭക്ഷ്യസുരക്ഷ നിയമ പ്രകാരമുള്ള അനുമതിയും ഗുണനിലവാര പരിശോധനകളുമടക്കം ഉറപ്പാക്കേണ്ടിവരും. ഭക്ഷ്യമേളകളും ചന്തകളും നടത്തിയാണ് കുടുംബശ്രീയുടെ ഭക്ഷ്യോൽപന്നങ്ങളും നിത്യോപയോഗവസ്തുക്കളും വിപണിയിലെത്തിക്കുന്നത്. സപ്ലൈകോ സബ്സിഡിയോടെ വിൽക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയിൽ കൂടി ഇവ ഉൾപ്പെടുത്തിയാൽ പ്രാദേശിക കുടുംബശ്രീ യൂനിറ്റുകൾക്ക് മുതൽക്കൂട്ടാവും. മാവേലി സ്റ്റോറുകളിൽ താൽക്കാലിക നിയമനം കുടുംബശ്രീ, സി.ഡി.എസുകൾ വഴിയാവണമെന്നും തീരുമാനമുണ്ട്. മാവേലി സ്റ്റോറുകളുടെ ബോർഡുകളിലും ഇനി സ്കൂൾ ബോർഡുകൾ പോലെ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലെന്ന് ചേർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.