ബോധവത്കരണ കുടുംബസംഗമം കൂട്ടിലങ്ങാടി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി പാറടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമം വാർഡ് മെംബർ ഭർഗ വി. പ്രേമ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരിസ് പറച്ചിക്കോടൻ ക്ലാസെടുത്തു. അബ്ദുറഹ്മാൻ ഫൈസി, കുഞ്ഞുമുഹമ്മദ് ഫൈസി, തോരപ്പ മുഹമ്മദ് ഹാജി, കെ.പി. പ്രേംനാഥ്, കെ.പി. അജ്ഷാൻ, എം. വാസു, ബഷീർ കാഞ്ഞിരക്കാടൻ എന്നിവർ സംസാരിച്ചു. ഭവന സംരക്ഷണ ഭിത്തി ഉദ്ഘാടനം കൂട്ടിലങ്ങാടി: പട്ടിയിൽപറമ്പ് എസ്.സി കോളനിയിൽ നിർമിച്ച ഭവന സംരക്ഷണ ഭിത്തി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ജാഫർ വെള്ളെക്കാട്ട്, പഞ്ചായത്ത് പ്രസിഡന്‍റ് എൻ.കെ. ഹുസൈൻ, മെംബർ ദിൽഷ ഷഫീഖ്, ഫൈസൽ മേമന, കെ.പി ശിഹാബ്, നിർഷാദ്, അഭിലാഷ്, അൻഷിക്, ഷഫീഖ്, സതീശൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. mmrs2 bhithi കൂട്ടിലങ്ങാടി പട്ടിയിൽപറമ്പ് കോളനിയിൽ നിർമിച്ച ഭവന സംരക്ഷണഭിത്തി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.